PalakkadLatest NewsKeralaNattuvarthaNews

ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ഷൊര്‍ണൂരില്‍

ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്

ഷൊര്‍ണൂര്‍: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് അപകടം. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

Read Also : ‘എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല’

ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഇതോടെ പാലക്കാട് ഷൊര്‍ണൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി കമ്പികള്‍ക്ക് മുകളിലൂടെ മരം വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button