പിണറായി: ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വിഒപി മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്.
നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ ആണ് മേഘയെ കണ്ടെത്തിയത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2023 ഏപ്രിൽ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Post Your Comments