Latest NewsNewsIndia

ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറും: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: 2027-ഓടെ ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യം എല്ലാ മേഖലയിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കുടിവെള്ളവും,വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കികൊണ്ടാണ് രാജ്യം മുന്‍പോട്ട് പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ഗോപാല്‍ നാരായണ്‍ സിംഗ് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മരിച്ചുപോയ മാതാവിന്റെ ഓർമയ്ക്കായി ‘താജ്മഹൽ’ നിർമിച്ച് മകൻ; ചിലവ് അഞ്ച് കോടി !

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് പോലെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനും പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും രാജ്യത്തെ യുവാക്കളും തയാറാകണം. കേന്ദ്ര സര്‍ക്കാരിന്റെ പരിശ്രമ ഫലമായി ലോകത്തെ അഞ്ച് മികച്ച സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയും ഇടംപിടിച്ചു. അതിനാല്‍ ഉറപ്പായും 2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഏഴ്-എട്ട് വര്‍ഷം മുന്‍പുണ്ടായിരുന്ന 500-ലധികം യൂണികോണ്‍ ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ന് ഏകദേശം ഒരു ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ യുവാക്കള്‍ക്ക് കഴിവുണ്ട്’കേന്ദ്രമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button