കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയിലെ ഗ്രൂപ്പ് തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാര്‍ട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎല്‍എ.സോളാര്‍ കേസില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ന്യായീകരിക്കാന്‍ അന്ന് പല കോണ്‍ഗ്രസ് നേതാക്കളും ഭയന്നു. നേതാക്കളുടെ പേര് പറയുന്നില്ലെന്നും ടി.സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യമെന്നും പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകര്‍ക്കരുത്, വെയിലും മഴയും കൊണ്ട് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും എ ഐ ഗ്രൂപ്പ്നേതാക്കള്‍ക്ക് സിദ്ദിഖ് മുന്നറിയപ്പ് നല്കി.ഈ സമയം പരാതികളും പരിഭവങ്ങളും നേതൃത്വത്തിനോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പാര്‍ട്ടിയുടെ ലക്ഷ്യം 2024 പാര്‍ലമെന്റാണ്’, സിദ്ദിഖ് പറഞ്ഞു.
Post Your Comments