KeralaLatest NewsNews

വായ തുറന്നാൽ കേസ് എടുക്കുന്നത് ദുരന്തം, അഖിലക്കെതിരായ കേസ് ഹീനമായ നടപടി: കെ സുധാകരൻ

തിരുവനന്തപുരം: സര്‍ക്കാരിനും എസ്എഫ്ഐക്കുമെതിരെ പ്രചരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. വായ തുറന്നാൽ കേസ് എടുക്കുന്നത് ദുരന്തമാണെന്നും എംവി ഗോവിന്ദന്‍റെ സമനില തെറ്റിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

‘വായിൽ തോന്നിയതാണ് ഗോവിന്ദൻ പറയുന്നത്. അഖിലക്ക് എതിരായ കേസ് ഹീനമായ നടപടിയാണ്. മോദി ചെയ്യുന്നത് തന്നെ പിണറായിയും ആവർത്തിക്കുന്നു.

എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച്  സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെഎസ്‌യു നേതാക്കള്‍ക്കെതിരേയും അതു വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പോലീസ് നടപടി ശുദ്ധതോന്ന്യാസമാണ്. പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്‍റേത്. സത്യസന്ധമായി വാര്‍ത്തനല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല’- സുധാകരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button