Latest NewsKeralaNews

പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കണ്മുന്നിലിട്ട് വെട്ടിക്കൊന്നു: 18-കാരി ആത്മഹത്യ ചെയ്തു 

കോയമ്പത്തൂർ: പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കൊലപ്പെടുത്തിയ സംഭവത്തിന്റെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയിൽ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്.

ധന്യയുടെ കാമുകൻ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂൺ അഞ്ചിനാണ് കൊല്ലപ്പെട്ടത്. അന്നേദിവസം അർധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ ചെന്ന പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവൻ വിഗ്നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കൺമുന്നിൽവെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ വിഗ്നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രശാന്തിന്റെ കൊലപാതകത്തിനുശേഷം മനോവിഷമത്തിലായ ധന്യ അടുത്തദിവസം തന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

വിവരം അറിഞ്ഞയുടൻ മാതാപിതാക്കൾ ധന്യയെ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ആശുപത്രിയിൽ നിന്ന് രണ്ട് ദിവസം മുൻപാണ് ധന്യ ചികിത്സ കഴിഞ്ഞ് വന്നത്. വെള്ളിയാഴ്ച അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്കൊപ്പമാക്കി പണിക്കുപോയി. നല്ല തലവേദനയാണെന്ന് പറഞ്ഞ് മുത്തശ്ശിയെ മരുന്നുവാങ്ങിക്കാൻ അയച്ചശേഷം, ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ചെട്ടിപാളയം പോലീസ് പറഞ്ഞു. മുത്തശ്ശി മടങ്ങിവന്നപ്പോൾ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉടൻ മാതാപിതാക്കളെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെട്ടിപാളയം പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button