KeralaLatest NewsNews

എഐ ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടി ബോധപൂര്‍വ്വം കാര്‍ ഉപയോഗിച്ച് ഇടിച്ചതാണെന്ന് തെളിവ്

അറസ്റ്റിലായ മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്

വടക്കഞ്ചേരി: വടക്കഞ്ചേരി ആയക്കാട്ടില്‍ എ ഐ ക്യാമറ തകര്‍ത്ത വാഹനം കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്‌ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനു ശേഷം മൂന്നാര്‍ പോകും വഴി തകര്‍ന്ന ചില്ല് മാറ്റാന്‍ കോതമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച വാഹനമാണ് പൊലീസ് കണ്ടെത്തിയത്.

Read Also: ‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’

സംഭവത്തില്‍ പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദ് (22) നെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച ക്യാമറയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി തകര്‍ത്തത്. മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറില്‍ സുഹൃത്തുക്കളോടൊപ്പം വരുകയായിരുന്ന മുഹമ്മദ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടു ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button