KeralaLatest NewsNews

സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ  അഞ്ജു പാര്‍വതി

മറുനാടന്‍ മലയാളിക്കെതിരെ പടക്കോപ്പും പീരങ്കിയും എടുത്ത് സഖാക്കള്‍, വ്യാജ രേഖകള്‍ ഹാജരാക്കി ജോലിക്ക് കയറിയ സഖാവ് വിദ്യയ്‌ക്കെതിരെ ഇടത് കോട്ടകളില്‍ തലോടല്‍, ഇതാണ് ഇടത് നയം: അഞ്ജു പാര്‍വതി

തിരുവനന്തപുരം: തങ്ങള്‍ക്ക് എതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും അവരെ നിശബ്ദരാക്കാനുള്ള പ്രത്യേക കഴിവ് സിപിഎമ്മിനുണ്ട്. എന്നാല്‍, സഖാക്കളോ സഖാത്തികളോ എന്ത് വലിയ കുറ്റം ചെയ്താലും അതൊരു പ്രസ്താവനയില്‍ ഒതുക്കാനും സിപിഎമ്മിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. അതിനൊരുദാഹരണമാണ് മറുനാടന്‍ മലയാളിക്കെതിരെ ഇടതിടങ്ങളില്‍ പടക്കോപ്പും പീരങ്കിയും, ഷാജന്‍ സ്‌കറിയയ്ക്കെതിരെ യുദ്ധ ആരവങ്ങള്‍, തല്ലെടാ, കൊല്ലെടാ ആക്രോശങ്ങള്‍ . എന്നാല്‍, വ്യാജ രേഖകള്‍ ഹാജരാക്കി ജോലിക്ക് കയറിയ സഖാവ് വിദ്യയ്ക്കെതിരെ ഇടതുകാര്‍ സ്വീകരിച്ചതാകട്ടെ തണുപ്പന്‍ നയവും. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഞ്ജു പാര്‍വതി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: പതിറ്റാണ്ടുകളായി നിലച്ചു പോയ പ്രോജക്ട് നടത്തിക്കാട്ടി യോഗി: ഡൽഹി-നോയിഡ യാത്ര ഇനി ഞൊടിയിടയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘വ്യാജ വാര്‍ത്ത ചെയ്ത മറുനാടന്‍ മലയാളിക്കെതിരെ ഇടതിടങ്ങളില്‍ പടക്കോപ്പും പീരങ്കിയും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ യുദ്ധ ആരവങ്ങള്‍, തല്ലെടാ, കൊല്ലെടാ ആക്രോശങ്ങള്‍. എന്നാല്‍,
വ്യാജ രേഖകള്‍ ഹാജരാക്കി ജോലിക്ക് കയറിയ സഖാവ് വിദ്യയ്‌ക്കെതിരെ ഇടത് കോട്ടകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള യുദ്ധമോ യുദ്ധസന്നാഹമോ കേട്ടോ??’

‘വ്യാജ കഥകള്‍ കെട്ടിച്ചമച്ചു ഒരുപാട് കുടുംബങ്ങളെയും സ്ത്രീകളെയും കരയിപ്പിച്ച ചാനലിനെതിരെ, അവരെ രാഷ്ട്രീയഭേദമെന്യേ ഒരുമിപ്പിച്ച് ചേര്‍ത്തു നിലമ്പൂര്‍ സുല്‍ത്താന്റെ ഓപ്പറേഷന്‍ ഫേക്ക് ഹണ്ട്എങ്ങും കയ്യടികള്‍! ‘

‘അങ്ങനെയെങ്കില്‍ നട്ടാല്‍ കുരുക്കാത്ത വ്യാജ അവിഹിത കഥകള്‍ കെട്ടി ചമച്ചു, ചാണ്ടി സാറിന്റെ കുടുംബത്തിലുള്ളവരെ മുതല്‍ ആന്തൂരിലെ സാജന്റെ ഭാര്യ, രമ്യ ഹരിദാസ്, ടി പി യുടെ വിധവ രമ, ഉമ തുടങ്ങി കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് എതിരെ വരെ ഊളത്തരത്തിന്റെയും അവിഹിതത്തിന്റെയും നാറുന്ന കഥകള്‍ ഇറക്കിയ വിപ്ലവ ജിഹ്വയ്‌ക്കെതിരെയും പോരാട്ടം വേണ്ടേ? അതിനെതിരെയും വേണ്ടേ വ്യാജ ഹണ്ട്??? ഷൈലന്റ്!
ഉപ്പ് തിന്നവര്‍ എല്ലാവരും വെള്ളം കുടിക്കണ്ടേ?? നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയുക!’

NB : ഇടതിടങ്ങളില്‍ നടക്കുന്ന എരിവ് കയറ്റലും ആക്രോശവും ധാര്‍മിക രോഷം പൊട്ടലും കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button