AgricultureKeralaLatest NewsNews

വഞ്ചിയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വഞ്ചിയത്തെ എരട്ടപ്ലാക്കൽ തങ്കൻ, തെക്കേവീട്ടിൽ ബാബു, തോക്കടം ജോണി, കോട്ടി രവി, അമരക്കാട്ട് ജെയ്‌മോൻ, അമരക്കാട്ട് കുട്ടായി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങിയത്.

തെങ്ങ്, വാഴ, റബ്ബർ എന്നിവ നശിപ്പിച്ചു. മുൻപ് ആനയിറങ്ങാത്ത മേഖലയിലാണിതെന്ന് കർഷകർ പറഞ്ഞു. പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തികളിൽ സൗരോർജ തൂക്കുവേലിയൊരുക്കിയിട്ടും ആനകളിറങ്ങുന്നത് വിവാദമായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സ്ഥലതെത്തി പത്തോളം ആനകളെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു.

കേരള വനത്തിലും വനാർത്തിലെ കാടുവെട്ടിത്തെളിക്കാത്ത സ്വകാര്യഭൂമിയിലും ഇനിയും കാട്ടാനകളുണ്ടാവുമെന്നും തുടർച്ചയായ പരിശ്രമത്തിലൂടെ മാത്രമേ എല്ലാ ആനകളെയും കാട്ടിലേക്ക് തുരത്താൻ സാധിക്കുകയുള്ളുവെന്നും പഞ്ചായത്ത് അധികൃതർ അധികൃതർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button