പാറ്റ്ന: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്റ്റേഷനില്‍ ഒരു ട്രെയിനും ഇനി നിര്‍ത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷന് സീല്‍ ചെയ്തത്.റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും ഉള്‍പ്പെട്ട ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേര് കൊല്ലപ്പെടുകയും 1200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read Also;ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു പേർക്ക് ദാരുണാന്ത്യം
സ്റ്റേഷന് സീല്‍ ചെയ്യുകയും ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തെന്നും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആദിത്യ കുമാര്‍ ചൗധരി പറഞ്ഞു. ”സിഗ്നലിംഗ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിരോധിക്കുന്ന റിലേ ഇന്റര്‍ലോക്കിംഗ് പാനല്‍ സീല്‍ ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്സ് ട്രെയിനോ ബഹനാഗ ബസാറില്‍ നിര്‍ത്തില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments