വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ മാരുതി സുസുക്കി ആൾട്ടോ ടൂർ എച്ച് 1 വിപണിയിലെത്തി. മാരുതിയുടെ വാണിജ്യനിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. ബിഎസ് 6 മാനദണ്ഡങ്ങൾ അനുസരിച്ച്, എ.ബി.എസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, മുൻ സീറ്റുകൾക്ക് എയർബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ആൾട്ടോ കെ10 ന് സമാനമാണ് ഹാച്ച്ബാക്ക് ശ്രേണിയിൽപ്പെട്ട ഈ മോഡൽ.
കെ സീരീസിൽ 1.0 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വി.വി.റ്റി എൻജിൻ മികച്ച പ്രകടനവും, ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ വേരിയന്റിന് 5500 ആർപിഎമ്മിൽ 49 കിലോവാട്ട് കപ്പാസിറ്റിയും, സിഎൻജി വേരിയന്റിന് 3500 ആർപിഎമ്മിൽ 41.7 കിലോവാട്ട് കപ്പാസിറ്റിയുമാണ് ഉള്ളത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള മാരുതി സുസുക്കി ആൾട്ടോ ടൂർ എച്ച് 1 മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, ആർക്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കും. 4,80,500 രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
Also Read: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തി പണം കവര്‍ന്നു: പ്രതികൾ കീഴടങ്ങി
Post Your Comments