ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായ സന്തോഷ് വർക്കിയെ അടുത്തിടെ ചിലർ കയ്യേറ്റം ചെയ്തിരുന്നു. വെറും പത്ത് മിനിറ്റ് മാത്രം കണ്ട സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതിനാണ് സന്തോഷിനെ സിനിമാ പ്രേമികൾ കൈയ്യേറ്റം ചെയ്തത്. ഈ സംഭവത്തിൽ പ്രതികരണം അറിയിച്ച് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ എൻ എം ബാദുഷ. സന്തോഷ് വർക്കിയെ കൈകാര്യം ചെയ്തതിൽ സന്തോഷമുണ്ടെന്നും സിനിമയുടെ പിന്നിലെ വിഷമം ഇത്തരക്കാർ മനസിലാക്കണമെന്നും ബാദുഷ പറഞ്ഞു.
സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാദുഷയുടെ പ്രതികരണം. ‘ആ സംഭവത്തിൽ ശരിക്കും പറഞ്ഞാൽ ഭയങ്കര സന്തോഷം ഉണ്ട്. കാരണം അങ്ങനെ ചെയ്യാൻ പാടില്ല ഇവർ. അയാളെ പറ്റി എനിക്ക് നല്ലവണ്ണം അറിയാം. ഇയാളൊക്കെ ആൾക്കാരുടെ കയ്യിൽ നിന്നും പൈസയും വാങ്ങുന്നുണ്ട്. പൈസ കൊടുക്കുന്നവർക്ക് നല്ലതും അല്ലാത്തവർക്ക് മോശം റിവ്യുവും പറയുന്നുണ്ട്’, എൻ എം ബാദുഷ പറഞ്ഞു.
അതേസമയം, ‘വിത്തിന് സെക്കന്‍ഡ്സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ജൂൺ രണ്ടിനാണ് ഒരുകൂട്ടം ആളുകൾ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത്. സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ‘വിത്തിന് സെക്കന്‍ഡ്സ്’ നിർമാതാവ് സംഗീത് ധര്മരാജന് പറഞ്ഞു. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതോടെ സമീപത്ത് കൂടി നിന്ന ആരാധകരാണ് സന്തോഷിനെ കയ്യേറ്റം ചെയ്തത്.
Post Your Comments