KollamNattuvarthaLatest NewsKeralaNews

ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കാത്തതിന് യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു: ഒരാൾ പിടിയിൽ

വെ​ട്ടൂ​ർ അ​യ​ന്തി പ​ന്തു​വി​ള ഉ​ത്രം​വീ​ട്ടി​ൽ ആ​ദ​ർ​ശ് (33) ആണ് അ​റ​സ്റ്റി​ലാ​യത്

വ​ർ​ക്ക​ല: ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ന് യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച സംഭവത്തിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ട്ടൂ​ർ അ​യ​ന്തി പ​ന്തു​വി​ള ഉ​ത്രം​വീ​ട്ടി​ൽ ആ​ദ​ർ​ശ് (33) ആണ് അ​റ​സ്റ്റി​ലാ​യത്. ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ ചെ​റു​ന്നി​യൂ​ർ മു​ടി​യ​ക്കോ​ട് പ്ലാ​വി​ള​വീ​ട്ടി​ൽ രാ​ജേ​ഷി(35)നാ​ണ് വെ​ട്ടേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ആ​ദ​ർ​ശി​ന്റെ ബൈ​ക്കി​ന് ക​ട​ന്ന് പോ​കാ​ൻ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ത​ട​ഞ്ഞ് നി​ർ​ത്തി അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് രാ​ജേ​ഷ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ബൈ​ക്കി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി​കൊ​ണ്ട് ആ​ദ​ർ​ശ് രാ​ജേ​ഷി​ന്റെ ക​ഴു​ത്തി​ന് നേ​രെ വെ​ട്ടു​ക​യും ഒ​ഴി​ഞ്ഞു​മാ​റി​യ ഇ​യാ​ളു​ടെ തോ​ളി​നും കൈ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ​മ​യം അ​തു​വ​ഴി ക​ട​ന്നു​പോ​യ രാ​ജേ​ഷി​ന്റെ സ​ഹോ​ദ​ര​ൻ ര​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ​യും ആ​ദ​ർ​ശ് മ​ർ​ദി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read Also : ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ അനധികൃത ഭൂമിയിൽ യോഗി സർക്കാർ നിർമ്മിച്ചത് പാവങ്ങൾക്കായി 76 ഫ്ലാറ്റുകൾ

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button