PalakkadLatest NewsKeralaNattuvarthaNews

10 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം: പ്രതിക്ക് എട്ടുവർഷം കഠിനതടവും പിഴയും

ചുണ്ടമ്പറ്റ പുല്ലാനിക്കാട്ടിൽ മുഹമ്മദ്‌ ബഷീറിനെയാണ് (52) കോടതി ശിക്ഷിച്ചത്

പട്ടാമ്പി: ബാർബർ ഷോപ്പിൽ വെച്ച് 10 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് എട്ടു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചുണ്ടമ്പറ്റ പുല്ലാനിക്കാട്ടിൽ മുഹമ്മദ്‌ ബഷീറിനെയാണ് (52) കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്രഭാനു ആണ് ശിക്ഷ വിധിച്ചത്.

Read Also : ‘ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്’- ഭീമൻ രഘു സിപിഎമ്മിലേക്ക്: മുഖ്യമന്ത്രിയെ കാണും

പിഴസംഖ്യ കുട്ടിക്ക് നൽകണമെന്ന് കോടതി നിർദ്ദശേത്തിൽ പറയുന്നു. പ്രതി നടത്തിയിരുന്ന ബാർബർ ഷോപ്പിൽ 2021ലാണ് സംഭവം.

കൊപ്പം സബ് ഇൻസ്പെക്ടറായിരുന്ന ബിന്ദുലാലാണ് കുറ്റപത്രം സമർപ്പിച്ചത്. അഡീഷനൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button