Latest NewsYouthNewsMenInternationalWomenLife StyleHealth & FitnessSex & Relationships

ലൈംഗിക താൽപ്പര്യക്കുറവ് നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചേക്കാം: പുതിയ പഠനം

പുരുഷന്മാരിൽ ലൈംഗിക താൽപ്പര്യക്കുറവ് നേരത്തെയുള്ള മരണത്തിലേക്ക് നയിക്കുന്നതായി ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. പഠനമനുസരിച്ച്, ലിബിഡോ കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ജപ്പാനിലെ യമഗത സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്.

40 വയസോ അതിൽ കൂടുതലോ പ്രായമുള്ള 20,969 ആളുകളിൽ (8,558 പുരുഷന്മാരും 12,411 സ്ത്രീകളും) ഗവേഷണ സംഘം ആറ് വർഷ കാലയളവിൽ നടത്തിയ വാർഷിക ആരോഗ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാരംഭ ചോദ്യാവലിയിൽ ലൈംഗിക താൽപ്പര്യത്തിന്റെ തലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഒരു തുടർ സർവേ നടത്തി. ലൈംഗിക താൽപ്പര്യക്കുറവ് റിപ്പോർട്ട് ചെയ്യുന്ന പുരുഷന്മാരിൽ കാൻസർ മരണനിരക്ക് ഗണ്യമായി കൂടുതലാണെന്ന് ഗവേഷണ സംഘം കണ്ടെത്തി.

വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ല

‘ലൈംഗിക പ്രവർത്തനവും ലൈംഗിക സംതൃപ്തിയും പ്രായമായവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ഗുണകരമാണെന്ന് കരുതപ്പെടുന്നു. ലൈംഗിക താൽപ്പര്യക്കുറവ് റിപ്പോർട്ട് ചെയ്യുന്ന പുരുഷന്മാരിൽ കാൻസർ മരണനിരക്ക് ഗണ്യമായി കൂടുതലാണ്, എന്നാൽ ലൈംഗിക താൽപ്പര്യവും ദീർഘായുസും തമ്മിലുള്ള ബന്ധം അന്വേഷിച്ചിട്ടില്ല,’ ഗവേഷകർ പറഞ്ഞു.

ലൈംഗിക താൽപ്പര്യവും മരണനിരക്കും, കാൻസർ മരണനിരക്കും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകർ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ലൈംഗികതാൽപ്പര്യം കുറവാണെന്നാന്നും പഠനം പറയുന്നു. പുരുഷന്മാർക്കിടയിലെ ലൈംഗിക താൽപ്പര്യക്കുറവ് അനാരോഗ്യകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

മുടി കൊഴിച്ചിൽ തടയാൻ പേരയില വെള്ളം ഇങ്ങനെ ഉപയോ​ഗിക്കൂ

ലൈംഗിക താൽപ്പര്യം നല്ല മാനസിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും താൽപ്പര്യക്കുറവ് കോശജ്വലനം, ന്യൂറോ എൻഡോക്രൈൻ, രോഗപ്രതിരോധ പ്രതികരണങ്ങൾ എന്നിവയെ ബാധിച്ചേക്കാമെന്നും ടീം അവകാശപ്പെടുന്നു.

ലൈംഗിക താൽപ്പര്യം നിലനിർത്തുന്നത് ദീർഘായുസ്സിൽ നല്ല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. പഠനത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നിട്ടും, ജപ്പാനിലെ പ്രായമായ ആളുകൾക്കിടയിൽ പൊതു ആരോഗ്യത്തിന്റെ ഒരു ഘടകമായി ലൈംഗിക താൽപ്പര്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് അനുകൂലമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button