രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ ഗോ ഫസ്റ്റ് ഷെഡ്യൂൾ ചെയ്ത മുഴുവൻ ഫ്ലൈറ്റുകളും വീണ്ടും റദ്ദ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ജൂൺ 12 വരെയുള്ള സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. നേരത്തെ ജൂൺ 9 വരെയുള്ള മുഴുവൻ സർവീസുകളും നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫ്ലൈറ്റുകൾ റദ്ദാക്കിയത്. യാത്രാതടസം നേരിട്ട മുഴുവൻ ആളുകളോടും എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. കൂടാതെ, റീഫണ്ട് തുകയും ഉടൻ വിതരണം ചെയ്യുന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 3 മുതലാണ് ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്തത്. തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു. അതേസമയം, പാപ്പരാത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്സിക്യൂട്ടീവുകൾ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ഇതിനോടകം ചർച്ച ചെയ്തിട്ടുണ്ട്. എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായുള്ള പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
Also Read: കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികം: കേന്ദ്രമന്ത്രി
Post Your Comments