തിരുവനന്തപുരം: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് മുങ്ങി: തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്. കേരളത്തിലുടനീളം ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും, വിവിധ കോളേജുകളിൽ വ്യാജ ക്യാംപസ്സ് റിക്രൂട്ട്‌മെന്റ് നടത്തി, ഡിജിറ്റൽ സിഗ്‌നേച്ചർ ഉണ്ടാക്കുന്നതിനും യുണീക്ക് ഐഡി ക്രിയേറ്റ് ചെയ്യുന്നതിനെന്നും മറ്റും വിശ്വസിപ്പിച്ച് ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിച്ചു മുങ്ങുന്ന തട്ടിപ്പുവീരനാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പോലീസാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ ശങ്കർ പി (36) എന്നയാളെയാണ് സൈബർ സ്റ്റേഷൻ ഇൻസ്‌പെക്ടർ തോമസ് കെ ജെ, എസ് ഐ വിനോയ് വി ആർ എ എസ് ഐ ദീപ പി എക്‌സ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
Read Also: കൊട്ടിയൂർ ക്ഷേത്രോത്സവത്തിന് തുടക്കം: പ്രത്യേക തീർത്ഥാടക പാക്കേജുമായി കെഎസ്ആർടിസി
കേരളത്തിലെ നിരവധി കോളേജുകളിൽ ഇയാൾ വിവിധ കമ്പനികളുടെ പേരിൽ തട്ടിപ്പിന് ശ്രമിക്കുകയും അനവധി പേർക്ക് പണം നഷ്ടമാവുകയും ചെയ്തിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊച്ചി സൈബർ പോലീസ് ജൂൺ മൂന്നാം തീയതി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഡിസിപിയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്നും തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും, ഉദ്യോഗാർഥികളുടെ രേഖകളും നിരവധി ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളും കുറ്റകൃത്യം ചെയ്യുന്നതിനുപയോഗിച്ച മൊബൈൽ ഫോണുകളും ലാപ്പ്‌ടോപ്പുകളും പിടിച്ചെടുത്തു.
Post Your Comments