KozhikodeNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കീ​ഴ​രി​യൂ​ർ പ​ട്ടാം​പു​റ​ത്തു മീ​ത്ത​ൽ സ​ന​ൽ (27), ന​ടു​വ​ത്തൂ​ർ മീ​ത്ത​ലെ മാ​ലാ​ടി അ​ഫ്സ​ൽ (26) എ​ന്നി​വ​രി​ൽ​ നി​ന്നാ​ണ് എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്

കൊ​യി​ലാ​ണ്ടി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പൊ​ലീ​സ് പിടിയിൽ. കീ​ഴ​രി​യൂ​ർ പ​ട്ടാം​പു​റ​ത്തു മീ​ത്ത​ൽ സ​ന​ൽ (27), ന​ടു​വ​ത്തൂ​ർ മീ​ത്ത​ലെ മാ​ലാ​ടി അ​ഫ്സ​ൽ (26) എ​ന്നി​വ​രി​ൽ​ നി​ന്നാ​ണ് എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

Read Also : ക്രിക്കറ്റ് കളിക്കിടെ തർക്കം മൂത്തു: 12കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 13കാരൻ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൊ​യി​ലാ​ണ്ടി പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ​ന​ലി​ന്റെ വീ​ടി​നു​സ​മീ​പം നി​ർ​ത്തി​യി​ട്ട കെ.​എ​ൽ 18 ഡി 5681 ​ന​മ്പ​ർ കാ​റി​ൽ​ നി​ന്നാ​ണ് 830 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യും 3.4 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. കാ​റും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​വി. ബി​ജു, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് വ​ട​ക്ക​യി​ൽ, എം.​പി. ശൈ​ലേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജ​ലീ​ഷ് കു​മാ​ർ, ര​ഞ്ജി​ത് ലാ​ൽ, അ​ജ​യ് രാ​ജ്, മ​നോ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രിശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button