ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ നിലനിർത്തിയെങ്കിലും, ആഭ്യന്തര സൂചികകൾ ഇടിഞ്ഞതോടെയാണ് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 294.32 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,484.64-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91.85 പോയിന്റ് ഇടിഞ്ഞ് 18,634.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ മെറ്റൽ ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നഷ്ടം നേരിട്ടു.
നിഫ്റ്റിയിൽ ഫാർമ സൂചിക 1.03 ശതമാനവും, റിയാലിറ്റി സൂചിക 1.59 ശതമാനവും, ഹെൽത്ത് കെയർ സൂചിക 1.13 ശതമാനവുമാണ് ഇടിഞ്ഞത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടേഴ്സ്, ടിസിഎസ് തുടങ്ങിയവ വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അതേസമയം, സ്പൈസ് ജെറ്റ്, എൻടിപിസി, പവർഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.
Also Read: എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Post Your Comments