Latest NewsKeralaNews

‘സ്ത്രീകളും പുരുഷന്മാരും എന്റെ ഐഡന്റിറ്റിയെ കളിയാക്കി’: അനുഭവം പങ്കുവെച്ച് സീമ വിനീത്

ട്രാൻസ് വ്യക്തികൾ അവരുടെ സ്വത്വത്തിലേക്ക് എത്താൻ വേണ്ടിയെടുക്കുന്ന പ്രയത്നങ്ങൾ വളരെ വലുതാണ്. തന്റെ സ്വത്വത്തിലേക്കുള്ള യാത്രയ്ക്കിടയിൽ തനിക്ക് അനുഭവിക്കേണ്ട വന്ന അതിക്രമങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് പ്രശസ്ത മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആയ സീമ വിനീത്. പലപ്പോഴായി കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങൾ കാരണം, ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ലെന്ന് സീമ ഓർത്തെടുക്കുന്നു. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷൻമാരും മാനേജരും ഉൾപ്പടെയുള്ളവർ തന്റെ ഐഡിന്റിയെ കളിയാക്കിയിരുന്നതായി സീമ പറയുന്നു.

സീമ വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്ന് എന്തൊക്കെയോ പേപ്പേഴ്സ് തിരയുന്നതിന്റെ ഇടയിൽ കിട്ടിയ കുറച്ചു കടലാസ് കഷ്ണങ്ങൾ വെറും കഷ്ണങ്ങൾ അല്ല എന്റെ ജീവിതത്തിന്റെ ഒരു ഏട് തന്നെയാണ് ഇതൊക്കെ…18. 19 വയസ്സ് പ്രായമുള്ളപ്പോൾ ജീവിതത്തിനു പക്വത മുളക്കും മുന്നേ അന്നുമുതൽക്കെ ഈ ജനിച്ച ശരീരത്തിനോട് അകൽച്ച തോന്നിത്തുടങ്ങിയ കാലം സ്വന്തം വീട്ടിൽ നിന്നുള്ള അവഗണന എല്ലാത്തിലും ഒരു മാറ്റി നിർത്തൽ എന്നേക്കാൾ ഏറെ എന്തോ എന്നേക്കാൾ ഇളയവന് കൊടുക്കുന്ന പരിഗണന ജീവിതത്തിലെ ശരീരത്തിനോട് തോന്നിയപോലെ ഈ ജന്മ്ത്തിനോടും തോന്നി തുടങ്ങിയിരുന്നു അന്ന് പഠിപ്പും പാതി വഴിയിലൂപേക്ഷിച്ചു നാട്ടിൽ നിൽക്കാൻ തോന്നാത്ത ഒരു അവസ്ഥ മരിക്കാൻ എന്തോ ഒരു പേടി പോലെ എന്റെ സങ്കടങ്ങൾ കേൾക്കാൻ ഞാൻ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീർ വീണു കുതിർന്ന തലയിണയും മാത്രം….

ഒരു ജോലി അത്യാവശ്യമായി തോന്നി പക്ഷേ അത് എന്റെ നാട്ടിൽ വേണ്ട.. എന്നും പത്രം നോക്കും എന്തേലും എനിക്ക് പറ്റിയത് ഉണ്ടോ എന്ന് അങ്ങിനെ ഒരു ദിവസം എനിക്ക് എന്തോ ഈ പരസ്യം കണ്ടപ്പോൾ ചെയ്യാൻ കഴിയും എന്ന് തോന്നി രോഗി പരിചരണം ആണ് വയസായ മനുഷ്യരെ നോക്കണം … രണ്ടും കല്പ്പിച്ചു വിളിച്ചു ആ ഓഫീസിലേക്ക് ജോലിക്ക് താല്പര്യം ഉണ്ടെന്നു അറിയിച്ചു എന്നാൽ നാളെ തന്നെ പോന്നോളൂ എന്നായി കയ്യിൽ ഒരു രൂപ പോലും ഇല്ലാ തൃശൂർ ആണ് സ്ഥലം സ്ഥലം പരിചയവും ഇല്ലാ…. അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ . ഒരു പുച്ഛ ഭാവം ഇല്ലന്ന് മറുപടിയും.

പിന്നെ എന്റെ സുഹൃത്തുക്കളിൽ ഒരാളെ വിളിച്ചു ഇതുപോലെ കാര്യം പറഞ്ഞു റിലയൻസിൽ ആണ് ജോലി ഹോംനഴ്‌സ്‌ ആയി കിട്ടി എന്തേലും ഒരു വരുമാനം ആവുമല്ലോ എന്നെ സഹായിക്കാമോ എന്നോട് പറഞ്ഞു നീ കൊല്ലം വരെ എങ്ങനേലും വാ അവിടെ നിന്നും ഞാൻ തരാം പൈസ അങ്ങിനെ ആദ്യമായി കൊല്ലത്തേക്ക് ട്രെയിനിൽ കള്ളവണ്ടി കയറി.. അവിടെ നിന്നും അവൻ തന്ന നൂറ്റി അൻപതു രൂപയുമായി തൃശ്ശൂർക്ക് അങ്ങിനെ ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും.

എനിക്ക് അന്ന് അമ്മയോട് ചോദിച്ചപ്പോൾ കാശ് തരാത്തതിൽ വിഷമം ഒന്നും തോന്നിയില്ല പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെൽമെറ്റ്‌ വാങ്ങി നൽകി എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു…. ജീവിതത്തിൽ ഒരു ജോലിയും വില കുറച്ചു കാണാത്ത ഒരു വ്യക്തിയാണ് ഞാൻ അന്നുവരെ എന്റെ ജീവിതത്തിൽ ഞാൻ കണ്ട ജീവിതങ്ങളായിരുന്നില്ല ഞാൻ പരിചരിക്കാൻ പോയ മനുഷ്യർ ഒരു പാട് മക്കളുണ്ടായിട്ടും സ്വത്തുക്കൾ ഉണ്ടായിട്ടും വേണ്ടപോലെ സ്നേഹമോ പരിചരണമോ കിട്ടാതെ പോയ ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടി അവരോടൊപ്പം ചിലവഴിക്കാൻ സാധിച്ചു ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാൻ….. എത്രയോ മാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button