ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ആറ് വയസുകാരിയെ കൊലപ്പെടുത്തിയ അച്ഛൻ മഹേഷാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് .മാവേലിക്കര സബ് ജയിലില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം.
read also: ഫാറ്റി ലിവര്‍ രോഗം, അറിയാം പ്രാരംഭ ലക്ഷണങ്ങളും ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
മദ്യലഹരിയിലായിരുന്ന മഹേഷ് മകളെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സമീപത്തുള്ള മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഇത് കേട്ട് ബഹളം വെച്ചതോടെ സുനന്ദയെയും ഇയാൾ പിന്തുടര്‍ന്ന് ആക്രമിച്ചു. ഇവരുടെ കഴുത്തിനും തലയ്‌ക്കും വെട്ടേറ്റിട്ടുണ്ട്.
Leave a Comment