തിരുവനന്തപുരം : എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. വിദ്യ നിര്‍മ്മിച്ച വ്യാജരേഖയുടെ ഒറിജിനല്‍ പിടിച്ചെടുക്കാന്‍ പൊലീസ് ശ്രമിക്കാത്തത് കേസ് ദുര്‍ബലമാക്കും. ഇതിനിടെ വ്യാജരേഖയുണ്ടാക്കാന്‍ കെ വിദ്യ ഉപയോഗിച്ചത് മഹാരാജാസില്‍ നിന്ന് 2018- 19 കാലയളവില്‍ കിട്ടിയ ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റെന്ന വിവരം പുറത്ത് വന്നു.
Read Also:ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ആദരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഗൂഗിള്‍
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ മഹാരാജാസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെട്ടു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അന്ന് വൈകീട്ട് പൊലീസില്‍ പരാതി നല്‍കി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാന്‍ ശ്രമിച്ചതില്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്റെ തീരുമാനം. എന്നാല്‍ കാസര്‍കോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാന്‍ തീരുമാനിച്ചതോടെ പൊലീസില്‍ ആശയക്കുഴപ്പമായി.
Post Your Comments