കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ എഴുത്തുകാരൻ ബെന്യാമിൻ. വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും വിദ്യാർത്ഥി സമൂഹത്തിനും ഒരുപോലെ അപമാനമാണെന്ന് അദ്ദേഹം പറയുന്നു. വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും വേണമെന്നും ബെന്യാമിൻ ആവശ്യപ്പെട്ടു.
‘കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യ ലോകത്തിനു അപമാനമാണ്, വിദ്യാർത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കിൽ കടുത്ത ശിക്ഷയും ഉണ്ടാവണം’, ബെന്ന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ.
Post Your Comments