Latest NewsCinemaMollywoodNewsEntertainment

‘എനിക്ക് 57 വയസേ ഉള്ളൂ, 60 അല്ല’ – പ്രായമായാൽ വിവാഹം കഴിക്കരുത് എന്നുണ്ടോ? ട്രോളുകൾ ഞെട്ടിച്ചുവെന്ന് ആശിഷ് വിദ്യാർത്ഥി

മലയാളത്തിലും തമിഴിലുമൊക്കെയായി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് ആരാധകരെ സൃഷ്ടിച്ച നടൻ ആശിഷ് വിദ്യാർത്ഥി അടുത്തിടെയാണ് രണ്ടാമത് വിവാഹിതനായത്. വിവാഹശേഷം സോഷ്യൽ മീഡിയകളിൽ കണ്ട പ്രതികരണം തന്നെ ഞെട്ടിച്ചുവെന്ന് താരം പറയുന്നു. തനിക്കെതിരെ അത്യധികം മോശമായ വാക്കുകളാണ് ആളുകള്‍ ഉപയോഗിച്ചതെന്നും തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടിയെന്നും താരം പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആശിഷ്.

‘രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഓരോരുത്തര്‍ക്കും പ്രായമാകുന്നുണ്ട്. നിങ്ങള്‍ക്ക് പ്രായമായതിനാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുതെന്ന് നമ്മള്‍ സ്വയം പറയുന്നു. അപ്പോള്‍, അതിനര്‍ത്ഥം നിങ്ങള്‍ അസന്തുഷ്ടനായി മരിക്കണമെന്നാണോ? ആര്‍ക്കെങ്കിലും ഒരു കൂട്ട് വേണമെങ്കില്‍ എന്തുകൊണ്ട് പാടില്ല? എനിക്ക് 60 വയസ് അല്ല 57 വയസ് ആണുള്ളത്. ഞാന്‍ രൂപാലി ബറുവയെ കണ്ടു. ഒരു വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ചാറ്റിംഗ് തുടങ്ങി. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അവള്‍ക്ക് 50 വയസുണ്ട്, എനിക്ക് 57, അല്ലാതെ 60 അല്ല’, ആശിഷ് പറഞ്ഞു.

അതേസമയം, മെയ് 25ന് ആയിരുന്നു ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായത്. അസം സ്വദേശിനിയും ഫാഷന്‍ സംരംഭകയുമായ രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ പ്രതികരണവുമായി ആശിഷിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയതും ചർച്ചയായിരുന്നു. പിന്നാലെയാണ് ആശിഷിനെ സോഷ്യൽ മീഡിയ ട്രോളിയത്. നടന്റെ പ്രായത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button