അരിക്കൊമ്പന്റെ സംരക്ഷണത്തിനായി വിവിധ വഴിപാടുകൾ നടത്തുകയാണ് ആനപ്രേമികൾ. അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനുമായി വിവിധ ക്ഷേത്രങ്ങളിൽ നിരവധി ഭക്തരാണ് വഴിപാടുകൾ കഴിപ്പിക്കുന്നത്. ഇത്തവണ തൊടുപുഴ മണക്കാട് സ്വദേശിയായ സന്തോഷ് നടത്തിയ വഴിപാടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൃത്യുഞ്ജയ പുഷ്പാഞ്ജലിയാണ് അരിക്കൊമ്പനായി സന്തോഷ് നടത്തിയത്. കൂടാതെ, ‘അരിക്കൊമ്പൻ, നക്ഷത്രം ഉത്രം’ എന്ന പേരിലും കഴിഞ്ഞ ദിവസം കുമളി ശ്രീ ദുർഗ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ മറ്റൊരു മൃഗസ്നേഹി ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയിരുന്നു.
അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലിൽ നിന്നും നാടുകടത്തിയത് മുതൽ സന്തോഷ് വളരെയധികം അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതൽ തന്നെ മൃഗങ്ങളോടുള്ള സ്നേഹമാണ് അരിക്കൊമ്പനായി വഴിപാട് കഴിപ്പിക്കാൻ സന്തോഷിനെ പ്രേരിപ്പിച്ചത്. കാട്ടാനക്കായി വഴിപാട് നടത്തണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിലെ അധികൃതരും കൂടെ നിന്നതോടെയാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി അരിക്കൊമ്പനായി നടത്തിയത്.
Also Read: വ്യാജ രേഖ ചമച്ചത് കൂടാതെ സംവരണവും അട്ടിമറിച്ചു; സഖാവ് വിദ്യയുടെ കൂടുതൽ കള്ളത്തരങ്ങൾ പുറത്താകുമ്പോൾ
Post Your Comments