കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഇപ്പോഴും അദ്ദേഹത്തിന്റെ മരണം ഉൾക്കൊള്ളാനായിട്ടില്ല. അപകട വാര്‍ത്ത പുറത്തുവന്നതോടെ സുധിക്കൊപ്പം യാത്ര ചെയ്ത മറ്റു താരങ്ങളുടെ ആരോഗ്യനില അറിയാനും ആരാധകർ ശ്രമിച്ചിരുന്നു. ഒപ്പം സഞ്ചരിച്ചത് ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനു അടിമാലി അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. സ്റ്റാർ മാജിക് ഷോ ഡയറക്റ്റർ അനൂപ് ആണ് ബിനുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുന്നത്.
‘ബിനു അടിമാലിയെ കണ്ട ശേഷം പുറത്തുവന്നതാണ്. ബിനു ചേട്ടനെ കണ്ടു. ചേട്ടന് ഇന്നലെ ഒരു മൈനർ സർജറി ഉണ്ടായിരുന്നു. മുഖത്ത് ചെറിയ ഒരു പൊട്ടലും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ബിനു റെസ്റ്റിൽ ആണ്. കുഴപ്പം ഒന്നുമില്ല, ക്രിട്ടിക്കൽ സിറ്റുവേഷൻ ചേട്ടൻ മറികടന്നു. ഒരുപാട് ആളുകൾ ചേട്ടന്റെ വിവരങ്ങൾ ചോദിച്ചുകൊണ്ട് എത്തുന്നുണ്ട്. ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അടിമാലിയുമായി ഞങ്ങൾ ഒരു പത്തു പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. കുറച്ചു വികാരഭരിതമായ നിമിഷങ്ങൾ ആയിരുന്നു. അതെ കുറിച്ചൊക്കെ നമ്മൾക്ക് പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ ബിനു റെസ്റ്റിൽ ആണ്.
ഐസിയുവിനു അടുത്തുള്ള ഒരു റൂമിൽ ആണ് ഇപ്പോൾ ബിനുവിനേ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അവിടെ ഒരു നാലഞ്ച് ദിവസത്തോളം കഴിയേണ്ടി വരും. ഇപ്പോൾ ക്രിട്ടിക്കൽ സിറ്റുവേഷൻ ഒന്നും ഇല്ല. ബിനു ഓക്കേ ആയി ഇരിക്കുന്നു. ബിനുവിന് ഇപ്പോൾ അത്യാവശ്യം വേണ്ടത് നല്ല റെസ്റ്റ് ആണ്. കുറച്ചു മീഡിയാസ് ഒക്കെ ഹോസ്പിറ്റലിന്റെ പുറത്തുവന്നു വീഡിയോസ് ഒക്കെ എടുക്കാൻ ശ്രമിക്കുന്നുണ്ട്’, അനൂപ് പറയുന്നു
Post Your Comments