
ഉപ്പുതറ: പെയിന്റടിക്കാൻ കെട്ടിടത്തിനു മുകളിൽ കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. വെള്ളിലാംകണ്ടം മാന്തറയിൽ പി.ജെ. സിബിച്ചൻ (46) ആണ് മരിച്ചത്.
കിഴക്കേമാട്ടുക്കട്ട സ്വദേശിയുടെ വീടിന് പെയിന്റടിക്കുന്നതിനായി കെട്ടിടത്തിനു മുകളിൽ കയറുന്നതിനിടെയാണ് സംഭവം. ഇരുമ്പ് ഗോവണിയിൽ കയറി കെട്ടിടത്തിന് മുകൾ ഭാഗത്ത് എത്തിയപ്പോൾ സിബിച്ചൻ 36 അടി ഉയരത്തിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു: റോഡിൽ വീണ ബോട്ടിലുകൾ എടുക്കാൻ ഓടിക്കൂടി നാട്ടുകാർ
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: സുനിത, മക്കൾ: അരുൺ, അലീന.
Post Your Comments