ആഗോള വിപണി അനുകൂലമായതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ. രണ്ട് ദിവസം നീണ്ട നഷ്ടങ്ങൾക്ക് ശേഷം വ്യാപാരം ഇന്ന് നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 350.08 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,142.96-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 127.40 പോയിന്റ് ഉയർന്ന് 18,726-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2023-ൽ ആദ്യമായാണ് സെൻസെക്സ് 63,000 ഭേദിക്കുന്നത്.
ഇന്നലെ വൻ തിരിച്ചടി നേരിട്ട ഐടി ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചിട്ടുണ്ട്. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി, അദാനി ട്രാൻസ്മിഷൻ, എൻഡി ടിവി, നെസ്‌ല, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ, ടിസിഎസ്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി. അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു. സെൻസെക്സിൽ ഇന്ന് 257 കമ്പനികൾ 52 ആഴ്ചത്തെ ഉയരത്തിലും, 30 കമ്പനികൾ 52 ആഴ്ചത്തെ താഴ്ചയിലും എത്തി.
Post Your Comments