ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് കെസിബിസി

കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് കെസിബിസി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കോളജില്‍ അരങ്ങേറുന്നത് ആസൂത്രിതമായ സംഘര്‍ഷമാണെന്ന് കെസിബിസി ആരോപിച്ചു.

Read Also: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി ചൊവ്വാഴ്ച കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭ്യര്‍ത്ഥിച്ചു. നീതിപൂര്‍വ്വമായ അന്വേഷണത്തിനും നടപടികള്‍ക്കും സഭ പൂര്‍ണമായി സഹകരിക്കും. എന്നാല്‍ കോളജിന്റെ സംരക്ഷണവും വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാന്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
:

Share
Leave a Comment