Latest NewsNewsIndia

അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്; ആവശ്യമെങ്കിൽ ചികിത്സ നൽകും

ചെന്നൈ: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് വനം വകുപ്പ്. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുള്ളതിനാലാണ് ഇത്.

തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്‌നാട് നിശ്ചയിച്ചിരുന്നത്. എന്നാൽ തുമ്പിക്കൈയിൽ ഉൾപ്പെടെ പരിക്കുള്ളതിനാൽ തുറന്നുവിടാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

ആനയ്‌ക്ക് ആവശ്യമെങ്കിൽ ചികിത്സ നല്‍കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ട്. ഈ അവസ്ഥയിൽ വനത്തിലേക്ക് തുറന്നുവിടുന്നത് അനുചിതമാണെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button