KeralaLatest NewsNews

കെ ഫോണിൽ ഗുരുതര ക്രമക്കേട്: ഗുണമേന്മയില്ലാത്ത ചൈനീസ് കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ ഫോണിൽ ഗുരുതര ക്രമക്കേടുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുണമേന്മയില്ലാത്ത ചൈനീസ് കേബിളുകളാണ് കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നിബന്ധനകൾ ലംഘിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും

ആറ് വർഷം കഴിഞ്ഞിട്ടും എത്ര കണക്ഷനുകൾ കൊടുത്തുവെന്നതിൽ വ്യക്തതയില്ല. ജില്ല തിരിച്ച് കണക്ഷൻ നൽകിയതിന്റെ കണക്ക് സർക്കാർ പുറത്തുവിടണം. അഴിമതി ക്യാമറയും കെ ഫോണും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് അഴിമതി ക്യാമറ കണ്ണുതുറന്നു. സാധാരണക്കാരന്റെ പോക്കറ്റിലേക്കാണ് അഴിമതി ക്യാമറ കണ്ണ് തുറന്നത്. ഇവർ അഴിമതി നടത്തിയ പണം നമ്മുടെയൊക്കെ പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. ഒരു ദിവസം ഇരുപത്തയ്യായിരം നോട്ടീസ് അയക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഗതാഗത ലംഘനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ നോട്ടീസ് എത്രയാണെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം: പ്രതിക്ക് നല്‍കിയ സ്വീകരണം ശുദ്ധഅസംബന്ധമെന്ന് വനിതാ കമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button