വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാനൊരുങ്ങി യോഗി സർക്കാർ. ഇതിന്റെ ഭാഗമായി പൊതുജന പങ്കാളിത്ത പരിപാടികളാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പുറമേ, രക്ഷിതാക്കളെയും, അധ്യാപകരെയും ഉൾപ്പെടുത്തിയുള്ള പരിപാടികൾക്കാണ് രൂപം നൽകുന്നത്. ഇതിലൂടെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനാണ് സർക്കാരിന്റെ നീക്കം. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
നിപുൺ ഭാരത് മിഷന് കീഴിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മധ്യവേനൽ ക്യാമ്പുകൾ, ടാസ്ക് ഫോഴ്സിന്റെ യോഗങ്ങൾ നടത്തുക, ജില്ല, ഡിവിഷണൽ, സംസ്ഥാന തലങ്ങളിൽ പ്രത്യേക പരിപാടികൾ എന്നിവയെല്ലാം പൊതു പരിപാടിയിൽ ഉൾപ്പെടുത്തുന്നതാണ്. വിദ്യാർത്ഥികളിൽ ആവേശം ഉണർത്തുന്ന പരിപാടികളാണ് മധ്യ വേനൽ ക്യാമ്പുകളിൽ നടത്തേണ്ടത്. കഥപറച്ചിൽ, സംഗീതാലാപനം, മാസ്ക് നിർമ്മാണം, പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ, റാലികൾ എന്നിവ നടത്താവുന്നതാണ്. അതേസമയം, നിപുൺ ഭാരത് മിഷൻ, നിപുൺ ലക്ഷ്യ എന്നിവയെ കുറിച്ച് ജൂൺ 15 നകം മുഴുവൻ രക്ഷിതാക്കളയും അറിയിക്കാൻ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥന്മാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Post Your Comments