Latest NewsNewsIndia

വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയില്‍ അയോധ്യയെ വികസിപ്പിക്കുന്നു, റോഡുകളുടെ വീതി കൂട്ടല്‍ ആരംഭിച്ച് യോഗി സര്‍ക്കാര്‍

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയില്‍ അയോദ്ധ്യയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചുകഴിഞ്ഞു.

Read Also: മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു. ഭക്തര്‍ക്ക് യാത്ര സുഗമമാക്കാന്‍ രാമപാതയുടെ ഇരുവശങ്ങളിലായി 20 മീറ്ററോളം റോഡ് വീതികൂട്ടി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അയോദ്ധ്യയിലെ രാമക്ഷേത്ര പരിസരം മോടിപിടിപ്പിക്കുന്നതിന് 797.68 കോടി രൂപയുടെ ബജറ്റിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ സഹദത്ഗഞ്ച്-നായഘട്ട് റോഡ് നിര്‍മ്മിക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം.ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഉള്‍പ്പെടെ താഴെയുള്ള നിലയുടെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. ഇതിന് ശേഷമായിരിക്കും അടുത്ത നിലയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button