KozhikodeLatest NewsKeralaNattuvarthaNews

ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി: തിരച്ചിൽ തുടരുന്നു

ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്

കോഴിക്കോട്: ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്.

Read Also : വർക്കലയില്‍ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

കോഴിക്കോട് ഇന്ന് രാവിലെയാണ് സംഭവം. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ, അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. തുടർന്ന്, രണ്ട് പേരെയും കാണാതാവുകയായിരുന്നു.

Read Also : ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബാങ്ക് ജീവനക്കാരനെ സിപിഎംകാർ മര്‍ദ്ദിച്ചു

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടികൾക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button