കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിലിരുന്നു സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചു ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്വകീരണം നൽകിയത് ഏറെ ചർച്ചയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സൈബര്‍ പോരാളി ഗ്രൂപ്പിന്റെ അഡ്മിനുമായ ശ്രീദേവ് സോമന്റെ നേതൃത്വത്തിലാണ് കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കിയത്.
എന്നാലിപ്പോൾ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവ് സോമൻ.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സവാദ് തെറ്റ് ചെയ്തിട്ടില്ല എന്ന പൂർണ്ണ വിശ്വാസത്തിലാണ് സവാദിന് പിന്തുണ നൽകുന്നത് സവാദിന് എതിരെ നടന്നത് ഹണി ട്രാപ്പ് ആണ് ..സവാദിനെ പറ്റി സവാദിന്റെ നാട്ടിൽ ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് അറിയാൻ സാധിച്ചത് സവാദ് ആ നാട്ടിലെ അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവർത്തകനാണ് എന്നാണ് നമ്മുടെ നാട്ടിൽ പ്രളയം വന്നപ്പോൾ വയനാട്ടിൽ പ്രളയം ബാധിച്ച വ്യക്തികൾക്ക് നിരവധി സഹായങ്ങൾ എത്തിച്ച വ്യക്തിയാണ് സവാദ്.. സവാദിന്റെ സഹോദരൻ ഒരു ഡോക്ടർ ആണ്..
സവാദിന്റെ ഉപ്പയെയും കുടുംബത്തെയും ആ നാട്ടിൽ എല്ലാവരും അറിയുന്ന എല്ലാവരും ബഹുമാനിക്കുന്ന ഒരു കുടുംബം ആണ്..മറ്റുള്ളവരുടെ കണ്ണീരും പ്രശ്നങ്ങളും മനസ്സ് അലിയിക്കുന്ന ഒരു മനസ്സ് സവാദിന് ഉണ്ട്..സവാദിനെ പിന്തുണച്ചു എന്നതിന്റെ പേരിൽ എനിക്കെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണം ആണ് സംഘികളും jazla മാടശ്ശേരിയും നടത്തുന്നത്.. എന്നെ ഒരു സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാൻ ഉള്ള ശ്രമം സോഷ്യൽ മീഡിയയിൽ ചിലർ നടത്തുന്നുണ്ട് അവരോട് എനിക്ക് പറയാനുള്ളത് അമ്മയെ സ്നേഹിക്കുന്ന അമ്മ വളർത്തിയ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു മകനാണ് ഞാൻ. എനിക്ക് ഒരിക്കലും ഒരു സ്ത്രീ വിരുദ്ധൻ ആകാൻ കഴിയില്ല.
Post Your Comments