KottayamKeralaNattuvarthaNews

മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​ന്യസംസ്ഥാന തൊഴിലാളി മരിച്ചു

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ര​ത്ത​നാ(38)​ണ് മ​രി​ച്ച​ത്

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ര​ത്ത​നാ(38)​ണ് മ​രി​ച്ച​ത്.

തൊ​ടു​പു​ഴ റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ൽ ഭാ​ഗ​ത്ത് അ​ജ്മി ഫു​ഡ് പ്രൊ​ഡ​ക്ടി​സി​ന്‍റെ ഫാ​ക്ട​റി വ​ള​പ്പി​നു പി​ൻ​വ​ശ​ത്ത് 25 അ​ടി ഉ​യ​ര​മു​ള്ള മ​ൺ​ഭി​ത്തി​യ്ക്ക് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. പി​ല്ല​ർ നി​ർ​മി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ര​ത്ത​ന്‍റെ മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ‘ഈ ചിത്രം വിളിച്ചു പറയുന്നുണ്ട് ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സംസ്കാരം, ലജ്ജിക്കണം പ്രബുദ്ധ സമൂഹം’: അഞ്‍ജു പാർവതി

സംഭവമറിഞ്ഞ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ​ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി കൈ​ക​ൾ കൊ​ണ്ടു മ​ണ്ണ് മാ​റ്റി​യാ​ണ് ര​ത്ത​നെ പു​റ​ത്തെ​ടു​ത്ത​ത്. നാ​ല​ടി മ​ണ്ണ് ര​ത്തി​ന്‍റെ മു​ക​ളി​ൽ വീ​ണി​രു​ന്നു. പാ​ലാ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​തീ​ഷ്കു​മാ​ർ, കെ.​പി. സ​ന്തോ​ഷ്, എം.​ജെ. വി​ഷ്ണു, എം.​പി. വി​ഷ്ണു, വി​ജേ​ഷ് കു​മാ​ർ, ശ​ര​ത്, അ​രു​ൺ​കു​മാ​ർ, അ​ജി​ത്കു​മാ​ർ, ഫി​ലി​പ്പ് എ​ന്നി​വ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേർന്നാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button