Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

‘മാംസം കഴിക്കണം, പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം’: കാമുകന്റെ ക്രൂരത, അറസ്റ്റ്

ഉത്തർപ്രദേശ്: വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പെൺകുട്ടിയോട് തന്റെ പിതാവുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് നിർബന്ധം പിടിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. കൂടാതെ, സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. അങ്കിത് എന്ന പേരിലായിരുന്നു ഇയാൾ പെണ്കുട്ടിയുമായും അടുത്തതും പ്രണയം നടിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. എന്നാൽ, പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ അങ്കിത് അല്ലെന്നും, ഇയാളുടെ ഒറിജിനൽ പേര് ആബിദ് എന്നാണെന്നും പോലീസ് കണ്ടെത്തി.

അങ്കിത് എന്ന് പരിചയപ്പെടുത്തിയ ആബിദ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയത്തിലാവുകയായിരുന്നുവെന്നും, ശാരീരിക ബന്ധത്തിൽ ർപ്പെട്ടുവെന്നും യുവതി പറയുന്നു. എന്നാൽ, പിന്നീട് തന്റെ സ്വകാര്യ വീഡിയോകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി എന്നാണ് പെൺകുട്ടിയുടെ പരാതി. നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, തന്നെ നിർബന്ധിച്ച് മാംസം കഴിപ്പിക്കുകയും ആബിദിന്റെ പിതാവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

യുവാവിന്റെ കുടുംബാംഗങ്ങൾ മർദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തതായും പരാതിക്കാരൻ ആരോപിച്ചു. രക്ഷപ്പെട്ടതിനെ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമപ്രകാരവും മറ്റ് വകുപ്പുകളും ചേർത്ത് യുവാവിനെതിരെ കേസെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) രാഹുൽ ഭാട്ടി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button