ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് സർക്കാർ പിന്തുണയുള്ള ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്. ‘ഇൻസെന്റീവ് സ്കീം 2.0’ എന്ന പേരിലാണ് പുതിയ ഓഫർ ആരംഭിച്ചിരിക്കുന്നത്. ഈ ഓഫർ പ്രകാരം, ഒരു ഓർഡറിന് പരമാവധി 100 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. ജൂൺ 1 മുതൽ 28 വരെയുളള ഓർഡറുകൾക്കാണ് ഈ കിഴിവ് ലഭിക്കുക. ഇൻസെന്റീവ് സ്കീം എന്ന പേരിൽ മുൻപ് ഈ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിന്റെ പുതിയ പതിപ്പാണ് ഇൻസെന്റീവ് സ്കീം 2.0.
ഒഎൻഡിസി പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കുറഞ്ഞത് 200 രൂപയുടെ ഭക്ഷണപാനീയങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് കിഴിവ് ലഭിക്കുന്നതാണ്. മറ്റെല്ലാ വിഭാഗങ്ങൾക്കും പരമാവധി 300 രൂപയ്ക്ക് പർച്ചേസ് ചെയ്യേണ്ടതുണ്ട്. ഇതിൽ ഷിപ്പിംഗ് ചാർജ് ഉൾപ്പെടുന്നതാണ്. ഒരാളുടെ പ്രതിമാസ ഇടപാടുകളിൽ പരമാവധി 5 ഇടപാടുകൾക്ക് ഈ ആനുകൂല്യ പദ്ധതിക്ക് അർഹതയുണ്ട്. പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കോമേഴ്സ് രംഗത്ത് കേന്ദ്രസർക്കാർ അവതരിപ്പിച്ചതാണ് ഒഎൻഡിസി. ഇതിൽ രജിസ്റ്റർ ചെയ്യുന്ന ചെറുകിട സംരംഭങ്ങൾക്ക് ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
Also Read: ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരിപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
Post Your Comments