ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒഎൻഡിസി) ഭാഗമാകാൻ ആഗോള ഇ-കൊമേഴ്സ് ഭീമന്മാരെ ക്ഷണിച്ച് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി. കോശി പങ്കുവെച്ചിട്ടുണ്ട്. ഓപ്പൺ ഇ-കൊമേഴ്‌സ് വികസിപ്പിക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ഒഎൻഡിസി.
ഈ വർഷം ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ഒഎൻഡിസി പ്ലാറ്റ്ഫോമിൽ പലചരക്ക് വ്യാപാരികളും, ഭക്ഷ്യ വ്യാപാരികളുമാണ് കൂടുതൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടൻ തന്നെ ഫാഷൻ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഒഎൻഡിസി പ്ലാറ്റ്ഫോമിലൂടെ ചെറുകിട, ചില്ലറ വ്യാപാരികൾക്ക് ഇ-കൊമേഴ്സ് മാധ്യമത്തിലൂടെ ബിസിനസ് വിപുലീകരണം നടത്താനും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്നതാണ്. കൂടാതെ, ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനും കേന്ദ്രം ഇതിലൂടെ പദ്ധതിയിടുന്നുണ്ട്.
Also Read: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments