KeralaLatest News

കേരളത്തെ കണ്ടു തല താഴ്‌ത്തേണ്ട അവസ്ഥയായി : ബിന്ദു അമ്മിണി

കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്കരികിലിരുന്ന സ്വയംഭോഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച ജയിലിന് പുറത്തിറങ്ങിയ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.

യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സൈബര്‍ പോരാളി ഗ്രൂപ്പിന്റെ അഡ്മിനുമായ ശ്രീദേവ് സോമന്റെ നേതൃത്വത്തിലാണ് കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കിയത്.ഈ പോസ്റ്റ് ഷെയർ ചെയ്താണ് ബിന്ദു അമ്മിണിയുടെ വിമർശനം.

ബിന്ദു അമ്മിണിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളം വളരുകയാണ്.
ലൈംഗീകാതിക്രമങ്ങൾ നടത്തി ജയിലിൽ നിന്നും ഇറങ്ങി വരുന്നവരെ ചെരുപ്പുമാല അണിയിക്കേണ്ടതിനു പകരം സ്വീകരിച്ചു ആനയിക്കുന്ന കേരളത്തെ കണ്ടു തല താഴ്ത്തേണ്ട അവസ്ഥയിലേക്ക്….

shortlink

Related Articles

Post Your Comments

Related Articles


Back to top button