വെള്ളറട: റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ആനപ്പാറ സ്വദേശി ജയരാജും ഭാര്യയും സഞ്ചരിച്ച ബൈക്കാണ് വെള്ളക്കെട്ടില്‍ വീണത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആറാട്ടുകുഴി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ആറാട്ടുകുഴി- കൂതാളി റോഡിലാണ് ഉപരോധം സംഘടിപ്പിച്ചത്. വാര്‍ഡ് മെംബര്‍മാരായ ജയന്തി, വെള്ളരിക്കുന്ന് ഷാജി എന്നിവരുടെ നേത്രത്വത്തില്‍ ആണ് റോഡ് ഉപരോധിച്ചത്. തുടർന്ന്, ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
അഞ്ചു ദിവസത്തിനുള്ളില്‍ റോഡ് പണി ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
Post Your Comments