ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടിൽ വീണ് അപകടം : ബൈക്ക് യാത്രക്കാർക്ക്​ പരിക്ക്, പ്രതിഷേധം

ആ​ന​പ്പാ​റ സ്വ​ദേ​ശി ജ​യ​രാ​ജും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ​ത്

വെ​ള്ള​റ​ട: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടിൽ വീണ് ബൈക്ക് യാത്രക്കാർക്ക്​ പരിക്കേറ്റു. ആ​ന​പ്പാ​റ സ്വ​ദേ​ശി ജ​യ​രാ​ജും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ​ത്.

Read Also : അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കി: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആ​റാ​ട്ടു​കു​ഴി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്​ ഉ​പ​രോ​ധി​ച്ചു. ആ​റാ​ട്ടു​കു​ഴി- കൂ​താ​ളി റോ​ഡി​ലാ​ണ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്. വാ​ര്‍ഡ് മെം​ബ​ര്‍മാ​രാ​യ ജ​യ​ന്തി, വെ​ള്ള​രി​ക്കു​ന്ന് ഷാ​ജി എ​ന്നി​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ല്‍ ആണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. തുടർന്ന്, ഒ​രു മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി.

അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ റോ​ഡ് പ​ണി ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ര്‍ന്നാണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button