Latest NewsKeralaNews

എ.ഐ ക്യാമറകള്‍ നാളെ പണിതുടങ്ങും, 726 ഇടത്തും ധര്‍ണയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രതിഷേധത്തിനും തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.

Read Also: പേപ്പർ രഹിത മൈക്രോ മൈക്രോ വായ്പ സംവിധാനവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

നാളെ വൈകിട്ട് നാലിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 ക്യാമറകള്‍ക്കു മുന്നിലും ധര്‍ണ നടത്തും. വി.ഐ.പി. വാഹനങ്ങള്‍ക്കു പിഴയില്‍നിന്നു പരിരക്ഷ നല്‍കുന്നതും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. അടിയന്തരാവശ്യങ്ങള്‍ക്കായി പോകുന്ന, ബീക്കണ്‍ ലൈറ്റുള്ള വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നാണു ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കിയത്. ക്യാമറകളില്‍ നിയമലംഘനം പതിഞ്ഞാലും വാഹന ഉടമയ്ക്കുള്ള നോട്ടീസ് തയാറാക്കുന്നതു കെല്‍ട്രോണ്‍ ജീവനക്കാരും അന്തിമ അംഗീകാരം നല്‍കുന്നത് ആര്‍.ടി.ഒയുമാണ്. അതുകൊണ്ടുതന്നെ ആരില്‍ നിന്നൊക്കെ പിഴ ഈടാക്കണമെന്നു തീരുമാനിക്കുന്നതും ഉദ്യോഗസ്ഥരായിരിക്കും.

പോലീസ്, അഗ്‌നിരക്ഷാസേന, ആംബുലന്‍സ്, ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ എന്നിങ്ങനെ അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്കാണു നിയമത്തില്‍ ഇളവുള്ളത്. അത് ദുര്‍വ്യാഖ്യാനം ചെയ്താണു ബീക്കണ്‍ ലൈറ്റ് ഉള്ളവയ്ക്കും പരിരക്ഷ നല്‍കാനുള്ള നീക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button