KeralaLatest NewsNews

എതിർത്തിട്ടും മകളെ പ്രണയിച്ച് വിവാഹം കഴിച്ചു; പക, മരുമകനെ വെട്ടി പിതാവ് – യുവാവിന്റെ നില അതീവ ഗുരുതരം

അടിമാലി: തന്റെ എതിർപ്പ് അവഗണിച്ച് മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ. പിതാവിന്‍റെ സഹായിയുടെ പരാതിയില്‍ മരുമകന്‍റെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി സ്വദേശി ഷിബുവും അനീഷും സുധീഷുമാണ് പിടിയിലായത്. ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്പുപാലം മാർക്കോസ് കോളനിയിൽ നിൽക്കുകയായിരുന്ന യദുകൃഷ്ണനും സംഘത്തിനും നേരെ ഷിബുവും സഹായി ജെനീഷും ചേർന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്.

ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. യദുകൃഷ്ണന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഷിബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ യദുവിനെ സഹായിച്ച സുഹൃത്തുക്കള്‍ക്കെതിരെ ജനീഷിന്‍റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button