കൊല്ലം: എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം .ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം പൂർണമായി മാറ്റി. എട്ടുമണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്.
ടാങ്കർ ലോറി ഉയർത്തി റോഡിൽ ഗതാഗതം സ്ഥാപിച്ചു. വിവിധ യൂണിറ്റുകളിൽനിന്നുള്ള അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് ലോറി ഉയർത്തിയത്. വയയ്ക്കലിൽ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
അപകടം നടന്നയുടൻതന്നെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. തുടർന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിൽനിന്നുള്ള എമർജൻസി റെസ്ക്യൂ വാഹനമെത്തിച്ച് അതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി.
പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. വളവിൽനിന്നെത്തിയ കാർ കണ്ടതോടെ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Post Your Comments