Latest NewsNewsInternational

ബാലസോര്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കള്‍

ഭുവനേശ്വര്‍: രാജ്യത്ത് അടുത്തിടെ ഉണ്ടായ ഏറ്റവും ഭീകരമായ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായ ബാലസോര്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കളും. റഷ്യന്‍ പ്രസിഡന്റ് ്‌വ്‌ളാഡിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുതലായ ലോകനേതാക്കള്‍ സംഭവത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി.

Read Also: കാറുമായി കൂട്ടിയിടിച്ച് പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു

ദുരന്തത്തില്‍ മരണപ്പെടുന്നവരുടെ വേദനയില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും പുടിന്‍ ബന്ധപ്പെടുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

200ലധികം പേര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച വാര്‍ത്ത വേദനിപ്പിച്ചെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. പരുക്കേറ്റവര്‍ സുഖംപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വിഡിയോകളും ഹൃദയം തകര്‍ക്കുന്നുവെന്ന് ജസ്റ്റിന്‍ ട്രൂഡോയും പ്രതികരിച്ചു. ഈ മോശം കാലത്ത് കനേഡിയന്‍ ജനത ഇന്ത്യയ്ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button