AlappuzhaLatest NewsKeralaNattuvarthaNews

മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു: രണ്ടുവയസുകാരന് ​ദാരുണാന്ത്യം

പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്

ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടർ മറിഞ്ഞ് രണ്ട് വയസുകാരന്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്.

Read Also : അറബി ബാനറിനെ കുറിച്ച് പിണറായി സര്‍ക്കാരിനോടായിരുന്നു എന്റെ ചോദ്യമെങ്കിലും പതിവ് പോലെ അതേറ്റെടുത്തത് മതമൗലിക വാദികളും

വ്യാഴം ഉച്ചയോടെ ബൈപാസില്‍ കുതിരപ്പന്തി റോഡില്‍ ആയിരുന്നു അപകടം നടന്നത്. പനി ബാധിച്ച മകനെ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണിച്ച് മടങ്ങവെയാണ് അപകടം നടന്നത്. സ്‌കൂട്ടറിന്റെ ഇടതുവശം കൂടി അതിവേഗം വന്ന കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്മയുടെ മടിയില്‍ ഇരുന്ന ആദം തെറിച്ച് തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന്, അടിയന്തര ശസ്ത്രക്രിയകള്‍ക്കുശേഷം വെന്റിലേറ്ററില്‍ നിരീക്ഷണത്തിൽ ആയിരുന്ന ആദം ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.

ഇടത് കൈ ഒടിഞ്ഞ ജോര്‍ജും പരുക്കുകളോടെ അനീഷയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം 2.30-ന് ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കരിച്ചു.

അതേസമയം സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തതായി സൗത്ത് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button