KeralaLatest NewsNews

പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി. വിശ്വനാഥന്‍

പാലക്കാട് : ചുമതല ഏറ്റെടുത്തതിന് പിന്നാലെ പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി വിശ്വനാഥന്‍. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ജഡ്ജിയെ ഗ്രാമ ജനത പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. മലയാളിയായ സുപ്രീം കോടതി അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ ജന്മ നാട്ടിലേക്ക് എത്തിയപ്പോള്‍ സ്‌നേഹാദരവോടെ പൂര്‍ണ്ണ കുംഭം നല്‍കിയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

Read Also: 130 ദിവസം നീളുന്ന വാലിഡിറ്റിയിൽ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ന്യായാധിപന്‍, എല്ലാവര്‍ഷവും കല്‍പ്പാത്തിയില്‍ വരാറുണ്ട് എന്നും ഉത്തരവാദിത്വമുള്ള ചുമതലയിലേക്ക് കടക്കുമ്പോള്‍ അനുഗ്രഹം തേടിയാണ് ഇത്തവണ വന്നതെന്നും പ്രതികരിച്ചു.

കല്‍പ്പാത്തി പന്ത്രണ്ടാം തെരുവ് ഗ്രാമ ജനസമൂഹം അംഗം ആയിരുന്നു ജഡ്ജിയുടെ കുടുംബം. 1988 മുതലാണ് അഭിഭാഷകന്‍ ആയി പ്രാക്ടീസ് തുടങ്ങിയത്. 2031 മേയ് വരെ കാലാവധിയുള്ള ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിട്ടായിരിക്കും വിരമിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button