KeralaLatest NewsNews

സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവരാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. യാതൊരു കാരണവാശാലും അപരിചിതരിൽ നിന്നോ ഓപ്പൺ മാർക്കറ്റിൽ വെച്ചോ മൊബൈൽ ഫോൺ വാങ്ങാതിരിക്കണം. ഇത്തരം ഫോണുകൾ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞു പോയതോ ആയിരിക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി. വിശ്വനാഥന്‍

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മോഷണം പോയ ഒരു മൊബൈൽ ഫോൺ അടുത്ത ജില്ലയിലെ ഒരു സൺഡേ മാർക്കറ്റിൽ വെച്ച് ചെറിയ തുകക്ക് ഒരാൾ വാങ്ങിയിരുന്നു. ഫോണിന്റെ യഥാർത്ഥ ഉടമസ്ഥന്റെ പരാതി പ്രകാരം കോഴിക്കോട് സിറ്റി പോലീസ് CEIR portal വഴി ഫോൺ കണ്ടെത്തിയപ്പോൾ പ്രസ്തുത ഫോൺ വാങ്ങിയ ആൾക്ക് യഥാർത്ഥ ഉടമസ്ഥന് സൈബർ സെൽ മുഖേന ഇത് തിരികെ കൊടുക്കേണ്ടി വന്നു.
നിങ്ങൾക്കും ഇത്തരത്തിൽ ദുരനുഭവം വരാതിരിക്കാൻ സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് വിശ്വസനീയമായ കടയിൽ നിന്നും മാത്രം വാങ്ങണമെന്നും പോലീസ് നിർദ്ദേശം നൽകി.

Read Also: ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ടിസിഎസ്, ഏറ്റവും മൂല്യമേറിയ 50 ഇന്ത്യൻ ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button