Latest NewsNewsIndia

‘ചിതറിത്തെറിച്ച കൈകാലുകള്‍, രൂപമില്ലാത്ത മുഖങ്ങള്‍, പതിനഞ്ചോളം പേര്‍ എനിക്ക് മുകളില്‍’

ഭുവനേശ്വർ: 233 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ നടുക്കലിലാണ് രക്ഷപ്പെട്ടവർ. 900ത്തിലേറെ പേർക്ക് പരിക്കേറ്റ സംഭവത്തിന്റെ നടുക്കം ഇപ്പോഴും ഇവരിൽ നിന്നും വിട്ടുപോയിട്ടില്ല. രക്ഷപ്പെട്ടവർക്കെല്ലാം തീരാനോവായി മാറുകയാണ് ഈ അപകടം. സംഭവത്തെ കുറിച്ച് പറയുമ്പോൾ അവർ ഓരോരുത്തരും വിതുമ്പുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് താനൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു.

‘ട്രെയിൻ പാളം തെറ്റിയപ്പോഴാണ് ഞാൻ ഉണർന്നത്. 10-15 പേർ എന്റെ മേൽ വീണു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്, കോച്ചുകള്‍ പാളം തെറ്റിയ ശബ്ദമായിരുന്നു. ഒരു വിധത്തില്‍ ട്രെയിന് പുറത്തേക്കെത്തി നോക്കിയപ്പോള്‍ കണ്ടത് അങ്ങിങ്ങായി കൈകാലുകള്‍ ചിന്നിച്ചിതറി കിടക്കുന്നതായിരുന്നു. പല മുഖങ്ങളും വികൃതമായി കിടക്കുന്നു’, രക്ഷപ്പെട്ടയാൾ പറയുന്നു.

അതേസമയം, മൂന്ന് ട്രെയിനുകളായിരുന്നു ഇന്നലെ രാത്രി അപകടത്തിൽ പെട്ടത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ് (12841) ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റി. ഈ അപകടത്തെ കുറിച്ച് യാതൊന്നും അറിയാതെ മറ്റൊരു ട്രാക്കിലൂടെ വന്ന യശ്വന്ത്പൂർ-ഹൌറ ട്രെയിൻ കോറണ്ഡൽ എക്സ്പ്രസിന്‍റെ പാലം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ- ഹൌറ എക്സ്പ്രസിന്‍റെ നാല് ബോഗികളും പാളംതെറ്റി. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.

 

shortlink

Post Your Comments


Back to top button